vm-sudheeran

തിരുവനന്തപുരം: തൻെറ പേരിൽ വ്യാജപോസ്റ്റുകളിട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കാണിച്ച് വി.എം.സുധീരൻ ഡി.ജി.പിക്കും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയ്ക്കും പരാതി നൽകി.

ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ തന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടു. സമാനമായി തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെയും താൻ പരാമർശം നടത്തിയതായുള്ള പോസ്റ്റു കണ്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണിത്. വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.