gf

വർക്കല: കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രൻ ശിവഗിരിയിലെത്തി മഹാസമാധിയിൽ പ്രണാമം അർപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ശോഭ എത്തിയത്. ശാരദാ മഠം, വൈദിക മഠം, ബോധാനന്ദ സ്വാമികളുടെ സമാധി പീഠം എന്നിവിടങ്ങളിൽ പ്രാർത്ഥിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി

വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പിൽ ധർമ്മത്തിന്റെ പക്ഷത്ത് നിൽക്കാൻ ഗുരുദേവന്റെയും അയ്യപ്പസ്വാമിയുടെയും

അനുഗ്രഹമുണ്ടാകുമെന്നു വിശ്വസിക്കുന്നതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.വർക്കല നഗരസഭാ കൗൺസിലർമാരായ രാഖി, വിജി, ഷീന ഗോവിന്ദ് തുടങ്ങിയവർ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു. ശിവഗിരി മഠം പി.ആർ.ഒ. കെ. കെ.ജനീഷ് സന്നിഹിതനായിരുന്നു.