
തിരുവനന്തപുരം: 49-ാമത് സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് (ആൺ, പെൺ) 27നും 28നും തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 27ന് ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
കൈയെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: മാദ്ധ്യമ-കലാ-സാംസ്കാരിക രംഗത്ത് 35വർഷത്തെ സേവന പാരമ്പര്യമുള്ള ബാലതാര വിഷൻ ലോകമെമ്പാടുമുള്ള മലയാളികൾക്കായി കൈയെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.പ്രായഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. കലാകാരന്മാർക്ക് പ്രത്യേക പരിഗണയുണ്ടാകും.മെഡലും കാഷ് പ്രൈസുമടക്കം നിരവധി സമ്മാനങ്ങൾ നൽകും.ബാലതാര വിഷൻ നിർമ്മിച്ച 'ടെസ്റ്റ് പേപ്പർ' എന്ന ചലച്ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് www.balataravision.com,9497723965.