
തിരുവനന്തപുരം: കേരളത്തിൽ ഹർത്താലുകൾ ഇനി വേണ്ടെന്ന് ഡോ. ശശി തരൂർ എം.പി. യു.ഡി.എഫ് പ്രകടന പത്രികാ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ജനങ്ങളെ ദ്രോഹിക്കുന്നതാണ് ഹർത്താലുകളെന്നും തരൂർ പറഞ്ഞു.
കേരളത്തെ നിത്യവസന്തത്തിലേക്ക് നയിക്കാൻ ലക്ഷ്യമിടുന്നതാണ് പ്രകടന പത്രികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പ്രകടനപത്രിക നമ്മുടെ ബൈബിളും ഗീതയും ഖുർ-ആനുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനകീയ പ്രകടന പത്രികയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അഭിപ്രായപ്പെട്ടു.