udf

പാറശാല: യു.ഡി.എഫ് കുളത്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ സൈമൺ,അഡ്വ.എം.ബെനഡിക്ട്,ജോസ് ഫ്രാങ്ക്ളിൻ,ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം പൊഴിയൂർ ജോൺസൺ,പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ,മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ,വാമനപുരം രാമചന്ദ്രൻ നായർ,പൊഴിയൂർ മണ്ഡലം പ്രസിഡന്റ് എ.ലീൻ തുടങ്ങിയവർ സംസാരിച്ചു.