
നെടുമങ്ങാട്:മുൻ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയിരുന്ന സൗജന്യ അരി വിതരണമാണ് ഇപ്പോൾ സൗജന്യ കിറ്റുകളായി റേഷൻ കട വഴി വിതരണം ചെയ്യുന്നതെന്നും അഞ്ചു വർഷത്തെ പിണറായി ഭരണം കേരളത്തെ പിന്നോട്ടടിച്ചുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.എസ് പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് മണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുസ്ലിംലീഗ് നേതാവ് പാണക്കാട് സാധിഖലി തങ്ങൾ,അഡ്വ.അടൂർ പ്രകാശ് എം.പി, പാലോട് രവി,കരകുളം കൃഷ്ണപിള്ള,ചലച്ചിത്ര താരം ജഗദീഷ്, സംവിധായകൻ രജപുത്ര രഞ്ജിത്, ബിന്ദു ജയകുമാർ, ബീമാപള്ളി റഷീദ്, തോന്നക്കൽ ജമാൽ, ആർ.എസ്.പി നേതാവ് കെ.പി.സനൽ കുമാർ,കേരള കോൺഗ്രസ് നേതാവ് കൊട്ടാരക്കര പൊന്നച്ചൻ,കരുമം സുരേന്ദ്രൻ , ഫോർവേഡ് ബ്ലോക്ക് നേതാവ് ജയചന്ദ്രൻ,ജില്ലാ കോൺഗ്രസ് ഭാരവാഹികൾ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം സാദിഖലി തങ്ങൾ നിർവഹിച്ചു.