prathi-santhosh

എഴുകോൺ : കരീപ്ര, ചരുവിള വീട്ടിൽ രാധയെയും 12 വയസുള്ള കൊച്ചുമകളെയും വീട് കയറി കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ കരീപ്ര വിളയിൽ വീട്ടിൽ കുട്ടൻ(34)​ എന്ന് വിളിക്കുന്ന സന്തോഷിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ മകളുടെ ഉടമസ്ഥതിയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിൽ.