ummanchandi

മുടപുരം: ചിറയിൻകീഴിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ ചിറയിൻകീഴിന് വികസനത്തിന്റെ ചിറകേകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരുന്നു. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ജഫേഴ്സൺ അദ്ധ്യക്ഷതവഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്. അനൂപ്, എം.എ. വാഹിദ്, എം.എ. ലത്തീഫ്, തോന്നക്കൽ ജമാൽ, വി.കെ. രാജു, കെ.എസ്. അജിത്ത്കുമാർ, അഡ്വ. എസ്. കൃഷ്ണകുമാർ, എം.ജെ. ആനന്ദ്, എൻ. വിശ്വനാഥൻ നായർ, എച്ച്.പി.ഷാജി,ചാന്നാങ്കര എ.പി. കുഞ്ഞു, കോരാണി ഷിബു തുടങ്ങിയവർ പങ്കെടുത്തു.