1

കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ആറാട്ട് നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ആറാട്ട് ഘോഷയാത്ര നടത്തുന്നത്. ഇന്ന് വൈകിട്ട് 3ന് ക്ഷേത്ര പറമ്പിൽ സ്പെഷ്യൽ ചെണ്ടമേളം, 3.30ന് പഞ്ചവാദ്യം, 4ന് സ്പെഷ്യൽ നാദസ്വരം, വൈകിട്ട് 5.30ന് ആറാട്ട് ഘോഷയാത്ര ക്ഷേത്ര നടയിൽ നിന്ന് പുറപ്പെടും, കുളത്തൂർ സ്റ്റേഷൻ കടവിന് സമീപം പാർവതി പുത്തനാറിൽ പ്രത്യകം തയ്യാറാക്കിയ സ്ഥിരം ആറാട്ടുകടവിൽ രാത്രി 8 .05 നും 8 .45 നും മദ്ധ്യേയാണ് ആറാട്ട്, രാത്രി 7ന് ക്ഷേത്ര പറമ്പിൽ ഭക്തിഗാന സുധ,രാത്രി 9ന് വിൽപ്പാട്ട്,9.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വെളുപ്പിന് 3നും 3 .30 നും ഇടയ്ക്ക് തൃക്കൊടിയിറക്ക്.