
ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി. സുധീർ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വരണാധികാരി ബി.ഡി.ഒ ജോർജ്ജ് അലോഷ്യസിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ സന്തോഷ്, സ്റ്റേറ്റ് കൗൺസിൽ അംഗം പോങ്ങുംമൂട് വിക്രമൻ, മണമ്പൂർ ദിലീപ്, അജിത് പ്രസാദ്, പ്രദീപ് കുമാർ എന്നിവരും യുവമോർച്ച, മഹിളാ മോർച്ച നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.