photo

നെടുമങ്ങാട്: നീരുറവകൾക്ക് കാവലായ ആൽമരം പെട്രോൾ ഒഴിച്ച് കത്തിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ആനാട് മൂഴി പാൽ സൊസൈറ്റിക്ക് എതിർവശത്ത് കിള്ളിയാർ തീരത്ത് തണൽ പരത്തിയിരുന്ന ആൽമരത്തിനാണ് ദയാവധം. വേരുകൾ അടക്കം ചുവടുഭാഗത്ത് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. പരിസരവാസിയാണ് പിന്നിലെന്ന് പരാതിയുണ്ട്. കിള്ളിയാർ സംരക്ഷണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തീരപ്രദേശങ്ങളിൽ ആൽമരം നട്ടുപിടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.