
തിരുവനന്തപുരം: ബുധനാഴ്‌ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദ്ധ്യ,വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത.തെക്കൻ ജില്ലകളിൽ വൈകിട്ട് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. കേരള തീരത്ത് 30 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.