
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ തോട്ടം നാഗർ ക്ഷേത്ര പൂജാരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി. മുല്ലൂർ,തോട്ടം ബിനുഭവനിൽ ബിനുനെയാണ് (43) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. മുല്ലുർ തോട്ടം നാഗർ ക്ഷേത്രത്തിലെ തിടപ്പള്ളി ഭാഗത്ത് അതിക്രമിച്ച് കയറിയ പ്രതി, പൂജാരിയായ ആദർശിനെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് അലങ്കാരമായി കെട്ടിയിരുന്ന കരിക്ക് ഇലക്ട്രിക് പണിക്കാർക്ക് കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ ജയകുമാർ,വിഷ്ണു സജീവ്,സി.പി.ഒ സഞ്ജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു.