ngo

തിരുവനന്തപുരം: ജീവനക്കാരോട് സംസ്ഥാന സർക്കാ‌ർ കാണിച്ച വഞ്ചനയ്ക്കെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഫെറ്രോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ പറഞ്ഞു. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെറ്റോ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ജ്വാല തമ്പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ,ഫെറ്റോ നേതാക്കളായ ബി.എസ് രാജീവ്, എസ്. സജീവ് കുമാർ, എസ്.എൽ പ്രശാന്ത്, വി.കെ.ഷാജി, ആ‌ർ.ഹരികൃഷ്ണൻ, പൂന്തുറ സുദർശൻ, ജയപ്രസാദ്, ജി.ഗോപകുമാർ, കെ.വി രാജേന്ദ്രൻ,സ രഘൂത്തമൻ പകൽക്കുറി, പാക്കോട് ബിജു, എസ്. വിനോദ്കുമാർ, വി.സി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.