
തിരുവനന്തപുരം: ബി.ജെ.പിയുടെ പ്രകടന പത്രിക 24 ന് പ്രസിദ്ധീകരിക്കും. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും ജോലി, പട്ടിണി രഹിത കേരളം, എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണറിവ്. ഭൂരഹിതരായ മുഴുവൻ പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്കും കൃഷി ചെയ്യാനായി അഞ്ചേക്കർ ഭൂമി, സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്, ലൗജിഹാദിനെതിരെ നിയമനിർമ്മാണം, ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്പിക്കും, മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പുവരുത്തും, കേരളത്തെ ഭീകര മുക്ത സംസ്ഥാനമാക്കും,കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായാണ് സൂചന.