
ശ്രീകാര്യം: തനിക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്ക് മണ്ഡലത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൗഡിക്കോണത്ത് ജഗന്യ ഒാഡിറ്റോറിയത്തട്ടിൽ നടന്ന എൽ.ഡി.എഫ് മേഖല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വർഗീയത കലർന്ന അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ, മണ്ഡലം തിരഞ്ഞെടുപ്പ് സെക്രട്ടറി ലെനിൻ, പ്രശാന്ത്, ഡി.ആർ.അനിൽ, സി.പി.ഐ നേതാവ് അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്നലെ വോട്ടർമാരെ കാണാൻ ആദ്യമെത്തിയത് വേളി സെന്റ് തോമസ് ചർച്ചിലാണ്. കുർബാനയ്ക്ക് ശേഷം പുറത്തിറങ്ങിയ വോട്ടർമാരുമായി അൽപനേരം കുശലം. കൂടെയുണ്ടാകണം എന്ന അഭ്യർത്ഥനയും. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ എടുത്തുപറഞ്ഞു വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് പലയിടങ്ങളിലും ലഭിച്ചത്. തുടർന്ന് ഉപ്പുമാംവിള തമ്പുരാൻ ദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവത്തിലും ശ്രീകാര്യത്ത് നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു.