pension

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശകൾക്കനുസരിച്ച് സംസ്ഥാന സർവീസ്, എക്സ് ഗ്രേഷ്യ, പാർട്ട് ടൈം കണ്ടിൻജസി ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം സംബന്ധിച്ച ഉത്തരവായി.

കൊവിഡ് പശ്ചാത്തലത്തിൽ പെൻഷൻ പരിഷ്കരിക്കുന്നതിന് അപേക്ഷകൾ സ്വീകരിക്കാതെ തന്നെ നിലവിലെ പെൻഷൻ തുകയെ 1.38 ഇരട്ടിയാക്കി നിജപ്പെടുത്തി വിതരണം ചെയ്യും. കുടിശികയുടെ ആദ്യഗഡു ഏപ്രിലിലും രണ്ടാമത്തെത് മേയിലും, മൂന്നാമത്തേത് ഓഗസ്റ്റിലും,, നാലാമത്തേത് നവംബറിലും വിതരണം ചെയ്യും.

അധികമായി ലഭിച്ച തുക ജൂൺ 30ന് മുമ്പ് തന്നെ തിരിച്ചടയ്ക്കാമെന്ന സത്യവാങ്മൂലം ട്രഷറിയിൽ നൽകണം.മാർച്ച് 30ന്കം ഇതിനുള്ള സംവിധാനം പ്രിസം വെബ് സൈറ്റിൽ ഉൾപ്പെടുത്തും.(www.prism.kerala.go.in ) മണി ഓർഡർ മുഖേനയോ ട്രഷറിയിൽ നിന്ന് പണം കൈപ്പറ്റുന്നവർ ട്രഷറിയിലും ബാങ്ക് മുഖേന ലഭിക്കുന്നവർ ബാങ്കിലും സത്യവാങ്മൂലം നൽകണം. വൺ റാങ്ക് വൺ പെൻഷൻ ലഭിക്കാത്തവരും റിട്ടയർമെന്റ് തിയ്യതി, ആ സമയത്തെ സ്ഥാനം, ശമ്പള സ്കെയിൽ,സേവന കാലാവധി തുടങ്ങിയ വിവരങ്ങൾ ട്രഷറിയിൽ സമർപ്പിക്കണം.

80 വയസ് കഴിഞ്ഞവർക്ക് ജനനത്തിയതി ട്രഷറി രേഖകളുണ്ടെങ്കിൽ സ്പെഷ്യൽ കെയർ അലവൻസ് കിട്ടും. ഇതില്ലാത്തവർ ട്രഷറി ഓഫീസർ മുഖേന സർക്കാരിലേക്ക് അപേക്ഷിക്കണം. ഒന്നോ അതിലധികമോ പെൻഷനുള്ളവർക്ക് ഒരു സ്പെഷ്യൽ കെയർ അലവൻസേ കിട്ടൂ.2019 ജൂലായ് ഒന്നിന് ശേഷം വിരമിച്ചവരുടെ പെൻഷൻ പരിഷ്കരിക്കുമ്പോൾ ലഭിക്കുന്ന തുക നേരത്തെ വാങ്ങിച്ച പെൻഷനേക്കാൾ കുറവാണെങ്കിൽ , കുറവ് വരുന്ന തുക ഈടാക്കേണ്ടതില്ല. അത് പെഴ്സണൽ അലവൻസായി സംരക്ഷിക്കും. 2019 ജൂൺ 30 ന് ശേഷം വിരമിച്ച ഗസറ്റഡ് ജീവനക്കാരുടെ പട്ടിക അതാത് ഓഫീസ് മേധാവികൾ തയ്യാറാക്കി ,സ്പാർക്ക് സോഫ്റ്ര് വെയർ മുഖേന ശമ്പളം പരിഷ്കരിച്ചതിന് ശേഷമുള്ള വിവരങ്ങൾ ജീവനക്കാരന്റെ റിസീവിംഗ് അതോറിട്ടി്ക്ക് നൽകണം.