ചവറ: മത്സ്യത്തൊഴിലാളി യുവാവ് കായലിൽ മുങ്ങി മരിച്ചു. കൊട്ടുകാട് കന്നേൽലക്ഷം വീട് കോളനിയിൽ
അൻസറാണ് (36) മരിച്ചത്. കായലിൽ മുങ്ങിത്താഴ്ന്ന് മത്സ്യം പിടിക്കുന്ന ജോലിയായിരുന്നു . മുകുന്ദപുരത്ത് അഷ്ടമുടിക്കായലിൽ മീൻപിടിക്കാനിറങ്ങിയ അൻസർ ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചവറ ഫയർഫോഴ്സും കൊല്ലത്തുനിന്നെത്തിയ റെസ്ക്യൂ സംഘവും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പുത്തൻസങ്കേതം ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്.ഭാര്യ:മുബീന. മക്കൾ: അൻഷാദ്, ആദിൽ.