
കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ വിമുക്തഭടൻ മരിച്ചു. തേവന്നൂർ ഹിൽപാലസിൽ സുനിൽകുമാറാണ് (53) മരിച്ചത്. കഴിഞ്ഞ 15ന് ആയൂർ മാർത്തോമ കോളേജിന് സമീപത്തുനടന്ന വാഹനാപകടത്തിലാണ് സുനിലിന് പരിക്കേറ്റത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 17ന് ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദി വസം രാത്രിയിൽ സുനിൽ മരിച്ചെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.