
വർക്കല: അജി എസ്.ആർ.എം
വയസ് 49.ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി വർക്കലയിൽനിന്നു രണ്ടാം മത്സരം.ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റാണ്.എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി.എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, സ്വാമി ശാശ്വതികാനന്ദ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.എസ്.ആർ.എം. കൺസ്ട്രക്ഷൻസ് എം.ഡിയും ചീഫ് ആർക്കിടെക്ടുമാണ്.വർക്കല വടശേരിക്കോണം സജി നിവാസിൽ പരേതനായ ആർ.സുശീലന്റെയും ഡി.സുമതിയുടെയും മകൻ.ഭാര്യ: ദിവ്യാ സോമൻ. മകൾ: സൗപർണിക അജി.
വാമനപുരം: തഴവ സഹദേവൻ
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്. ബി.ഡി.ജെ.എസ് രൂപീകരണ കാലം മുതൽ പാർട്ടിയുടെ മുന്നണി നേതാവാണ്. സീനിയർ കെ.എസ്.ആർ.ടി.സി സൂപ്രണ്ട്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.സി എസ്.ടി കോഓർഡിനേഷൻ ജനറൽ സെക്രട്ടറി , ഹിന്ദു ഐക്യവേദി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.
ഇരവിപുരം: രഞ്ജിത്ത് രവീന്ദ്രൻ
വയസ് 41, കടപ്പാക്കട, നവജ്യോതി നഗർ - 9, ഉദയയിൽ പരേതനായ എൻ. രവീന്ദ്രന്റെയും (ഒ.കെ. രവി) ജി.കെ. ലീലയുടെയും മകൻ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം. ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ്, ഉദയ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ. സാമൂഹ്യപ്രവർത്തന രംഗത്ത് സജീവം. ബി.ഡി.ജെ.എസ് രൂപീകൃതമായതുമുതൽ സജീവപ്രവർത്തകൻ.
കുണ്ടറ: വനജാ വിദ്യാധരൻ
വയസ് 47. എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യവനിതാ അസി. സെക്രട്ടറി, ബി.ഡി.ജെ.എസിന്റെ ഏക വനിതാ ജില്ലാ പ്രസിഡന്റ്. 1994 മുതൽ സജീവ കുടുംബശ്രീ പ്രവർത്തക. 2016ൽ ജില്ലാ പഞ്ചായത്തിലേക്ക് കുളത്തൂപ്പുഴ ഡിവിഷനിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി. വിദ്യാധരനാണ് ഭർത്താവ്. മക്കൾ : ആതിര, ആദിത്യ. മരുമകൻ: ഗണേഷ്കുമാർ.
റാന്നി : കെ.പത്മകുമാർ
വയസ് 55. റാന്നിയിൽ രണ്ടാം അങ്കം. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം. ഐ.ടി.ഡി.സി ഡയറക്ടർ. ഭാര്യ സുപ്രിയ. മക്കൾ നന്ദു, ഗൗതം.
കായംകുളം: പി.പ്രദീപ് ലാൽ
വയസ് 57. നിയമസഭയിലേക്ക് കന്നിമത്സരം. നിലവിൽ ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പിയോഗം കായംകുളം യൂണിയൻ സെക്രട്ടറി. കായംകുളത്തെ വ്യാപാരസ്ഥാപനമായ പ്രീമിയർ ബുക്ക്സ്റ്റാളിന്റെ ഉടമ. യൂണിയൻ വൈസ് പ്രസിഡന്റ്, യൂത്ത്മൂവ്മെന്റ് ഭാരവാഹി, ടൗൺ ശാഖാ പ്രസിഡന്റ്, ബി.ജെ.പി വ്യാപാരി വ്യവസായി സെല്ലിന്റെ ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ സുനി. മക്കൾ ആവണി ലാൽ, അക്ഷരി ലാൽ.
അരൂർ:ടി. അനിയപ്പൻ
വയസ്. 50 രണ്ടാമൂഴം. 2016ൽ അരൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു.നിലവിൽ ബി.ഡി.ജെ.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. തങ്കപ്പന്റെയും കമലയുടെയും മകനാണ്. എസ്.എൻ. ഡി.പി യോഗം ഡയറക്ടർബോർഡ് അംഗം, എസ്.എൻ ട്രസ്റ്റ് അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ബ്രീസ്മോൾ. മക്കൾ: അഭയ് കൃഷ്ണൻ,ശ്രേയ.
ചേർത്തല ,അഡ്വ.പി.എസ്.ജ്യോതിസ്
വയസ് 51. സി.പി.എം പ്രതിനിധിയായി 2018-2020 വരെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.തണ്ണീർമുക്കം ലോക്കൽ കമ്മിറ്റി അംഗത്വം രാജിവച്ചാണ് എൻ.ഡി.എ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായത്. ജില്ലാ ജഡ്ജ് ജ്യോതിസ് ബെന്നാണ് ഭാര്യ.
മകൻ: ജ്യോതിസ് മഹാദേവൻ.
വൈക്കം: അജിതാ സാബു
വയസ് 47,കേരള കോൺഗ്രസ് മാണി വിഭാഗത്തിലും ജനാധിപത്യ കേരളാ കോൺഗ്രസിലും പ്രവർത്തിച്ചു. കേരളാ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ അജിത സംസ്ഥാന ജനറൽ സെക്രട്ടറി, കോട്ടയം ജില്ലാ പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഹൗസിംഗ് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996 ൽ വൈക്കത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സി.എ.തങ്കച്ചന്റെ മകളാണ്. ഭർത്താവ്:സാബു.
പൂഞ്ഞാർ: എം.പി സെൻ
പ്രായം 55.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം. വൈക്കം അർബൻ സഹകരണ സംഘംപ്രസിഡന്റ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി, മീനച്ചിൽ യൂണിയൻ കൺവീനർ ഏനാദി എൽ.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ സിനി സെൻ. അദ്വൈത് ഏക മകൻ.
ഇടുക്കി: അഡ്വ. സംഗീത വിശ്വനാഥൻ
വയസ്- 42. രണ്ടാം അങ്കം. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്. ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ്. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി.. ഭർത്താവ് :വിശ്വനാഥൻ മക്കൾ:അഭിരാം , ഉത്തര.
ഉടുമ്പഞ്ചോല: സന്തോഷ് മാധവൻ
വയസ് 44. അടിമാലി അമ്പലപ്പടി സ്വദേശി. ആദ്യ അങ്കം. ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ ട്രഷറർ. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലർ. എസ്.എൻ.ഡി.പി. യോഗം അടിമാലി യൂണിയൻ പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം. അവിവാഹിതൻ. പരേതനായ മാധവന്റെയും രാജമ്മയുടെയും മകൻ.
കളമശേരി : പി.എസ്.ജയരാജ്
56 വയസ്. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ സെക്രട്ടറി, എൻ.ഡി.എ ജില്ലാ കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ. എസ്.എൻ.എൽ.പി സ്കൂൾ മാനേജർ, കൊടുവഴങ്ങ എസ്.എൻ.എ.എസ്.സി കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മിനി ജയരാജ്. മക്കൾ - മീനു ജയരാജ്, മീര ജയരാജ്
പറവൂർ: എ.ബി.ജയപ്രകാശ്
വയസ് 65. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ്. എൻ.ഡി.എ ജില്ലാ കൺവീനർ, എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.ഭാര്യ: സുരേല ജയപ്രകാശ്. മക്കൾ : ദേവിക.എസ് ജയപ്രകാശ്, ജ്യോതിക എസ്. പ്രകാശ്
കോതമംഗലം :ഷൈൻ കെ. കൃഷ്ണൻ
വയസ് 45. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ സെക്രട്ടറി. സി.പി.എം വാളകം ബ്രാഞ്ച് സെക്രട്ടറി, എസ്.എൻ.ഡി.പി 726 ശാഖാ ഭരണ സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ശീതൾ ബാഗുൾ. മകൻ : അക്ഷയ് ഷൈൻ കൃഷ്ണ
ചാലക്കുടി:കെ.എ. ഉണ്ണിക്കൃഷ്ണൻ
52 വയസ്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി, ചാലക്കുടി എസ്.എസ്.എൻ.ജി ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
അരവിന്ദാക്ഷൻ - വിമല ദമ്പതികളുടെ മകൻ. ഭാര്യ: പ്രീതി. മക്കൾ: ഡോ. അരവിന്ദ് കെ. ഉണ്ണി, അജിത് കെ. ഉണ്ണി.
കയ്പമംഗലം:സി.ഡി ശ്രീലാൽ
52 വയസ് . ദാമോദരൻ മാസ്റ്ററുടെയും ഭാർഗവി ടീച്ചറുടെയും മകൻ. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മാള യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ദീപ. മക്കൾ: ശ്രീഹർഷ്, ശ്രീദേവി.
നെന്മാറ: എ.എൻ.അനുരാഗ്
വയസ് 43. ബി.ഡി.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി, മുതലമട മാംഗോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. നരേന്ദ്രനാഥിന്റെയും ഉഷയുടെയും മകൻ. ഭാര്യ: പി.എം.ഷിമ. . മക്കൾ: നിവേദിക, നിരഞ്ജന.
പൊന്നാനി: സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി
വയസ് 67. കന്നിയങ്കം. കൃഷ്ണന്റെയും മാധവിയുടെയും മകൻ. മലപ്പുറം ജില്ലാ പൊലീസ് ഓഫീസ് ജീവനക്കാരനായി വിരമിച്ചു. എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി, മലപ്പുറം യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. നിലവിൽ ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ്. ഭാര്യ: രമാദേവി. മകൾ: നീത.
തവനൂർ: രമേഷ് കോട്ടയപ്പുറത്ത്
വയസ് 49. കന്നിയങ്കം. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ഓർഗനൈസർ, ബി.ഡി.ജെ.എസ് മലപ്പുറം ജില്ലാ സംഘടന ജനറൽ സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിക്കുന്നു. രാജസുരേന്ദ്രന്റെയും ഭാരതിയുടെയും മകൻ.
കുട്ടനാട്: തമ്പി മേട്ടുതറ
വയസ് 61.കന്നിമത്സരം. സി.പി.ഐയിൽ നിന്ന് രാജിവെച്ച് ബി.ഡി.ജെ.എസിലേക്ക്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായിരുന്നു.മുതുകുളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ എം.കെ.സുജ. മക്കൾ ഡോ. ആപ്തബേബി, അരോമൽബേബി