
കൊച്ചി: ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഇന്ന് തയ്യാറാവും. നാമനിർദ്ദേശപത്രികകൾ പിൻവലിക്കുന്നതിനുള്ള അവസാന ദിവസവും ഇന്നാണ്. ഇതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ ശനിയാഴ്ച്ച പൂർത്തിയായതോടെ നിലവിൽ 110 സ്ഥാനാർത്ഥികളുടെ പത്രികളാണ് സൂക്ഷ്മപരിശോധനയിൽ അംഗീകാരം നേടിയത്. ജില്ലയിൽ സമർപ്പിക്കപ്പെട്ട ആകെ നാമനിർദ്ദേശപത്രികകൾ 239 ആയിരുന്നു. സൂക്ഷ്മപരിശോധനയിൽ 129 പത്രികകളാണ് ഒഴിവാക്കപ്പെട്ടത്.
ഇവർ കൊമ്പുകോർക്കും:
പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ എൽദോസ് പി. കുന്നപ്പിള്ളിൽ, ബാബു, ചിത്ര സുകുമാരൻ, അജ്മൽ, അർഷാദ് കെ.എം, ഷിഹാബ്, ബാബു, സിന്ധുമോൾ ടി.പി. അങ്കമാലി നിയോജകമണ്ഡലത്തിൽ റോജി എം. ജോൺ, സാബു വർഗീസ്, ജ്യോതിലക്ഷ്മി , മാർട്ടിൻ പോൾ, വേലായുധൻ, ജോസ് തെറ്റയിൽ, സ്റ്റാലിൻ നികത്തിത്തറ. ആലുവ നിയോജകമണ്ഡലത്തിൽ അൻവർ സാദത്ത്, ഗോപീ നാരായണക്കുറുപ്പ്, ശ്രീലത, ഷെൽന ഹുസൈൻ, സരള, വിശ്വകല തങ്കപ്പൻ, അജയൻ എ.ജി, റഷീദ്, ഷെഫ്രിൻ എന്നിവരുടെയും പത്രികകൾക്ക് അംഗീകാരം ലഭിച്ചു.
കളമശ്ശേരി നിയോജകമണ്ഡലത്തിൽ അഡ്വ. അബ്ദുൾ ഗഫൂർ വി.ഇ, വി.എം. ഫൈസൽ, സുധീർ, പി.എസ് ഉണ്ണിക്കൃഷ്ണൻ, പി.രാജീവ്, പി.എസ് ജയരാജ്, അബ്ദുൾ ഗഫൂർ, നയന ഉണ്ണിക്കൃഷ്ണൻ, പി.എം.കെ. ബാവ. പറവൂർ നിയോജകമണ്ഡലത്തിൽ കെ.ബി ജയപ്രകാശ്, സത്യനേശൻ, നിക്‌സൺ ആൻറണി, പ്രശാന്ത്, വിനു പുഷ്‌കരൻ, വി.ഡി. സതീശൻ, ബിജു, എം.ഡി. നിക്‌സൺ. വൈപ്പിൻ നിയോജകമണ്ഡലത്തിൽ ദീപക് ജോയ്, കെ.എൻ ഉണ്ണിക്കൃഷ്ണൻ, അഡ്വ. കെ.എസ് ഷൈജു, ഡോ. ജോസ് ചക്കാലക്കൽ, ഡോ.എം.കെ. മുകുന്ദൻ. കൊച്ചി മണ്ഡലത്തിൽ ടോണി ചമ്മണി, സി.ജി. രാജഗോപാൽ, ഷൈനി ആൻറണി, നിപുൻ ചെറിയാൻ, രജനീഷ് ബാബു, കെ.ജെ. മാക്‌സി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ, രാജേഷ് പൈറോഡ്, അഡ്വ. എം. സ്വരാജ്, സി.ബി. അശോകൻ , കെ. ബാബു, കെ.പി. അയ്യപ്പൻ, അരുൺ ബാബു പി.സി.
എറണാകുളം നിയോജകമണ്ഡലത്തിൽ പത്മജ ശ്രീകുമാർ മേനോൻ, വിനോദ്, ലസ് ലി പള്ളത്ത്, കെ.എസ്. അനിൽകുമാർ, ഷാജി, അശോകൻ, സിസ്ലിയമ്മ, സീനുലാൽ,സുജിത്, ഷാജി. തൃക്കാക്കര മണ്ഡലത്തിൽ ജേക്കബ് ജേക്കബ്, ടെറി തോമസ് എടത്തൊട്ടി, പി.ടി. തോമസ്, സജി .എസ്, റിയാസ് യൂസഫ്, ദിപിൻ ദിലീപ്, പി.എം. ഷിബു, കൃഷ്ണപ്രസാദ്, ജിനു, ബിനോജ്, സുബിൻ. കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ സുജിത് പി. സുരേന്ദ്രൻ, കൃഷ്ണൻ, വേലായുധൻ, വി.പി സജീന്ദ്രൻ, മണിക്കുട്ടൻ, രേണു സുരേഷ്, പി.വി. ശ്രീനിജൻ, രമേശ്, സുജിത് കെ. സുരേന്ദ്രൻ. പിറവം നിയോജകമണ്ഡലത്തിൽ രഞ്ജു പി.ബി, അനൂപ് ജേക്കബ്, ഡോ.സിന്ധുമോൾ ജേക്കബ്, എം. ആശിഷ്, സിന്ധുമോൾ .സി, സി.എൻ. മുകുന്ദൻ.
മൂവാറ്റുപുഴ മണ്ഡലത്തിൽ സി.എൻ പ്രകാശ് , ഡോ. മാത്യു കുഴൽനാടൻ, ജിജി ജോസഫ്, സി.കെ. തമ്പി, എൽദോ എബ്രഹാം. കോതമംഗലം നിയോജകമണ്ഡലത്തിൽ ഷൈൻ കെ. കൃഷ്ണൻ, ഡോ. ജോ ജോസഫ്, ആൻറണി ജോൺ, അജി നാരായണൻ, കുരുവിള, ടി.എം. മൂസ, ഷിബു തെക്കുംപുറം, ഷിബു ആൻറോ, ഷിബു തെക്കൻ എന്നിവരുടെയും പത്രികകൾ അതത് വരണാധികാരികൾ അംഗീകരിച്ചു.