pic

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ 'ആണും പെണ്ണും' എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തുവിട്ടത്. മൂന്ന് കഥകളെ ആസ്പദമാക്കി വേണു, ആഷിക് അബു, ജയ്.കെ എന്നിവർ ചേർന്നാണ് 'ആണും പെണ്ണും' ഒരുക്കിയിരിക്കുന്നത്. ചിത്രം 26ന് തിയേറ്ററുകളിലെത്തും. ഉറൂബിന്റെ 'രാച്ചിയമ്മ'യെ ആധാരമാക്കി വേണു ഒരുക്കുന്ന ഭാഗത്തിൽ ആസിഫ് അലിയും പാർവതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു തന്നെയാണ് ഈ ഭാഗത്തിന്റെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ബീന പോളാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ആർ.ഉണ്ണിയാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന 'ചെറുക്കനും പെണ്ണും' എന്ന ഭാഗത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ്, ബെന്നി പി നായരമ്പലം എന്നിവരാണ് ഈ ഭാഗത്തിൽ അഭിനയിക്കുന്നത്. ഷൈജു ഖാലിദാണ് ഈ ഭാഗത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.