
ബാലരാമപുരം:നെല്ലിമൂട് മുലയൻതാന്നി ദേവീക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കാഞ്ഞിരംകുളം അനുപമ ഹോസ്പിറ്റൽ എം.ഡി ഡോ.എസ് മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.രക്തദാനം മഹാദാനം എന്ന സന്ദേശവുമായി മുലയൻതാന്നി ദേവീ ക്ഷേത്രത്തിലെ അഖിലഭാരത അയ്യപ്പസേവാ സംഘം ശാഖ സംഘടിപ്പിച്ച ക്യാമ്പിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞിരംകുളം ഗിരി, ഷൈജു.എസ്.ദാസ്,പി രഘു, ശ്രീകണ്ഠൻ,ശ്യാംചന്ദ്രലാൽ, കെ.എൽ.രാജീവ്, ബൈജു എസ് മണി, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു.ആൾ കേരള ബ്ലഡ് ഡോണേർസ് സൊസൈറ്റിയും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റെറും മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.