cherath

ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന 'ചെരാതുകൾ' എന്ന സിനിമ ഏപ്രിൽ മാസം തിയേറ്ററുകളിൽ എത്തുന്നു. ആറു വീതം സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപ്പരം യുവ ടെക്നിഷ്യൻമാർ ഒരുമിക്കുന്ന ചിത്രത്തിൽ വിധു പ്രതാപ്, നിത്യ മാമ്മൻ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ഉടൻപുറത്തിറക്കുമെന്ന് മാമ്പ്ര ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഓൺപ്രൊ എന്റർടൈൻമെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.