വെഞ്ഞാറമൂട്: കാൽ വഴുതി കിണറ്റിൽ വീണ് വൃദ്ധ മരിച്ചു. ശക്തിപുരം മേക്കുംകര വീട്ടിൽ ബാബുദേവന്റെ ഭാര്യ ലളിതമ്മ (61) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് 1 നായിരുന്നു അപകടം. അറുപതടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി ഫയർ ആൻഡ് റസ്ക്യു ഓഫീസർ അജീഷ് ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.