yatra-

ചിറയിൻകീഴ് :യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്.അനൂപ് മുതലപ്പൊഴിയിൽ പ്രതിഷേധക്കടൽ യാത്ര നടത്തി. മുതലപ്പൊഴി തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രിയത മൂലം അറുപതോളം മത്സ്യതൊഴിലാളികളുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്.അതിലധികം മത്സ്യ ബന്ധന ഉപകരണങ്ങളും ബോട്ടുകളും തകർന്നിരുന്നു.തീരം സംരക്ഷിക്കാനുള്ള നടപടി വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങുക മാത്രമാണുണ്ടായത്.കടലും കായലും ചുറ്റപ്പെട്ട പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.