
കരുനാഗപ്പള്ളി : 300 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ക്ലാപ്പന തെക്കും മുറിയിൽ പുത്തൻപറമ്പിൽ വീട്ടിൽ സുരേഷിന്റെ (55) വീട്ടിൽ നിന്നാണ് കോടയും ഉപകരണങ്ങളും കണ്ടെടുത്തത്. സുരേഷിന്റെ പേരിൽ അബ്കാരി ആക്ട് അനുസരിച്ച് കേസ് എടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. പി. മോഹനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, കിഷോർ, സുധീർബാബു എന്നിവർ പങ്കെടുത്തു.