
വക്കം:എ.കെ.ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സി.പി.എംവക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ.ജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.അനുസ്മരണ യോഗം അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മറ്റിയംഗം എസ്. വേണുജി അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.ഷൈലജാ ബീഗം,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഡി.അജയകുമാർ,ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.പ്രഭകുമാർ ,കെ രാജേന്ദ്രൻ,എ.റസൽ,വീരബാഹു,ജെ.സലിം ,എ.സുശീല,ന്യൂട്ടൻ അക്ബർ,സജീവ്,എം.വി.ജയകുമാർ,ബി.നൗഷാദ്,ആർ.സോമനാഥൻ,എസ്.അനിൽകുമാർ,വക്കം സജീവ്,മാജിത, രജനിജയറാം,അക്ബർഷ എന്നിവർ സംസാരിച്ചു.