
കൊല്ലം: കരീപ്ര ശരണാലയത്തിലെ അന്തേവാസി കുടിക്കോട് പുരവക്കോട് തെങ്ങുവിളയിൽ പ്രഭാകരൻ (91) നിര്യാതനായി. ആരും സംരക്ഷിക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ ഏഴുവർഷം മുൻപ് കരീപ്ര പഞ്ചായത്ത് മെമ്പർമാറായിരുന്ന കെ. മോഹനൻ, ഐ. സതികുമാരി എന്നിവർ ചേർന്ന് ഗാന്ധിഭവനിലെത്തിച്ചതാണ്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ബന്ധുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഗാന്ധിഭവൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9605047000.