chenni

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വൻ തോതിൽ വ്യാജവോട്ടർമാർ കടന്നുകൂടിയതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.ഇന്നലെ 65 നിയമസഭാ നിയോജകമണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ കൂടി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ചെന്നിത്തല കൈമാറി.

വണ്ടൂർ (4104), താനൂർ (4088), തിരൂർ (4026), തിരൂരങ്ങാടി (3499), വടകര (2392), നെന്മാറ (2074), ഉദുമ (1339), കാഞ്ഞങ്ങാട് (1256), പയ്യന്നൂർ (1250), കല്ല്യാശ്ശേരി (1300), തളിപ്പറമ്പ (1000), ഇരിക്കൂർ (2926), അഴിക്കോട് (1485), ധർമ്മടം (1600), തലശ്ശേരി (934), മട്ടന്നൂർ (861), പേരാവൂർ (1237), മാനന്തവാടി (1357), സുൽത്താൻ ബത്തേരി (1403), മഞ്ചേരി (2335), മങ്കട (3559), മലപ്പുറം (1976), വേങ്ങര (1971), ഷൊർണ്ണൂർ (1741), കോട്ടക്കൽ (2385), കോങ്ങാട് (1700), തരൂർ (1563), ആലത്തൂർ (1578), ചേലക്കര (1517), കുന്ദമംഗലം (1832), കൊടുങ്ങല്ലൂർ (1784), വൈപ്പിൻ (1793), തൃക്കാക്കര (1975), കോതമംഗലം (1739), ദേവികുളം (1735), തൊടുപുഴ (1674), ഇടുക്കി (1786), പീരുമേട് (1973), പാലാ (1104), കടുത്തുരുത്തി (1925), ഏ​റ്റുമാനൂർ (1427), പുതുപ്പള്ളി (1530), ചങ്ങനാശ്ശേരി (1051), കാഞ്ഞിരപ്പള്ളി (904), പൂഞ്ഞാർ (1456), മാവേലിക്കര (1559), തിരുവല്ല (1356), റാന്നി (1207), ആറ•ുള (1701), കോന്നി (1432), കരുനാഗപ്പള്ളി (2132), ചവറ (1927), കുന്നത്തൂർ (790), കൊട്ടാരക്കര (1296), പത്തനാപുരം (974), പുനലൂർ (901), ചടയമംഗലം (1239), കുണ്ടറ (1741), ഇരവിപുരം (1798), ചാത്തന്നൂർ (1570), ആ​റ്റിങ്ങൽ (1542), ചിറയിൻകീഴ് (1751), നെയ്യാ​റ്റിൻകര (2595) .

ഇതോടെ ആകെ വ്യാജവോട്ടർമാരുടെ എണ്ണം 3,24,291 ആയി ഉയർന്നു. 135 മണ്ഡലങ്ങളിലെ വോട്ടർ പട്ടികയാണ് യു.ഡി.എഫ് പ്രവർത്തകർ പരിശോധിച്ചത്. ഒരേ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒരു വോട്ടർക്ക് നിരവധി വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടത്. ആസൂത്രിതമായ അട്ടിമറിശ്രമമാണ് നടന്നിരിക്കുന്നതെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. വ്യാജ വോട്ടർമാരുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്.