g

തിരുവനന്തപുരം : സ്വീപിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന കന്നി വോട്ടർമാർക്കുള്ള ഒപ്പുശേഖരണം ഇന്ന് രാവിലെ 11ന് കളക്ടർ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയൽ എന്നിവർ പങ്കെടുക്കും. ഗവ.വിമൻസ് കോളേജിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ക്യാമ്പസ് അംബാസഡർമാരാണ് അടുത്ത ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കന്നി വോട്ടർമാർക്കായി ഒപ്പശേഖരണം നടത്തുന്നത്. വിവിധ കോളേജുകളിൽ നിന്നുള്ള കന്നി വോട്ടർമാർ ഇവിടെയെത്തി നിയമസഭാ തിരഞ്ഞെടുപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പു രേഖപ്പെടുത്തും.