udf

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് 100 സീ​റ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് എ.ഐ.സി.സി ന്യൂനപക്ഷ വകുപ്പ് ദേശീയ കോ-ഓർഡിനേ​റ്റർ മുഹമ്മദ് അക്രം പറഞ്ഞു.

കെ .പി .സി. സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കമ്മി​റ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി.