
തിരുവനന്തപുരം: സംസ്ഥാനതലത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്സ്, സ്റ്റേറ്റ് മാസ് എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ, സയന്റിഫിക് ഓഫീസർ, ഓർഗനൈസർ ഫോർ സ്‌പോർട്സ് ഇൻ സ്‌കൂൾസ്, ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ്, അസിസ്റ്റന്റ്/ആഡിറ്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1, ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ (സിവിൽ), പേഴ്സണൽ മാനേജർ (ജനറൽ കാറ്റഗറി)-പാർട്ട് 1, പേഴ്സണൽ മാനേജർ-പാർട്ട് 2 (സൊസൈറ്റി കാറ്റഗറി), എക്സ്‌റേ ടെക്നിഷ്യൻ, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്, ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ്, വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് 3 (പാർട്ട് 1, 2- ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), ഓവർസിയർ, ലോവർ ഡിവിഷൻ ക്ലാർക്ക് (പാർട്ട് 1, 2 - ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), ഫയർമാൻ ഗ്രേഡ് 2, ജൂനിയർ ടൈപ്പിസ്റ്റ് (പാർട്ട് 1, 2 - ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), അക്കൗണ്ട്സ് ഓഫീസർ, ടെക്നിഷ്യൻ ഗ്രേഡ് 2 (ഇലക്‌ട്രോണിക്സ്) (പാർട്ട് 1, 2- ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), അക്കൗണ്ട്സ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ബോയിലർ അറ്റൻഡന്റ്, അസിസ്റ്റന്റ് കെമിസ്റ്റ്, സൂപ്പർവൈസർ, സ്റ്റോർ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ ഗ്രേഡ് 2 തസ്തികകളിലേക്കും
ജില്ലാതലത്തിലേക്ക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്., ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, പ്ലംബർ കം ഓപ്പറേറ്റർ അടക്കം 54 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ് .സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കേരള പൊലീസിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് അസിസ്റ്റന്റ് (ബയോളജി) എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 33/19),കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 21/18) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
അഭിമുഖം നടത്തും
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സോഷ്യൽ വർക്ക്) എൻ.സി.എ.-വിശ്വകർമ്മ (കാറ്റഗറി നമ്പർ 434/19), മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 267/17) തസ്തികകളിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
പത്തനംതിട്ട, കാസർകോട്, എറണാകുളം, കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ഒന്നാം എൻ.സി.എ.- പട്ടികവർഗം, മുസ്ലിം, വിശ്വകർമ്മ, എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 113/19, 114/19, 115/19, 116/19) തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.