
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജിന് കീഴിലെ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ബി.ഫാം കോഴ്സിൽ സ്‌പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11 മുതൽ നടത്തും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ പ്രോബബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. വരുന്നവർ പ്രോബബിൾ റാങ്ക്‌ലിസ്റ്റിന്റെ അടയാളപ്പെടുത്തിയ പകർപ്പ്, കാൻഡിഡേറ്റ് ഡാറ്റാഷീറ്റ്, എസ്.എസ്.എൽ.സി ഒറിജിനൽ സർട്ടിഫിക്കറ്റ് (പാസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ), പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് (പാസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് & കോണ്ടാക്ട് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഒഫ് വാക്സിനേഷൻ (എം.എം.ആർ,ചിക്കൻപോക്സ്, ഹെപ്പടൈറ്റിസ്), ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് (ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്), റിസർവേഷൻ ഉള്ളവർക്കുള്ള കമ്മൂണിറ്റി സർട്ടിഫിക്കറ്റ്, സാമ്പത്തിക ശേഷിയില്ലാത്തവർക്കുള്ള ഇ.ഡബ്ളിയു.എസ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കൊണ്ടുവരണം. എൻ.ഒ.സി സ്വീകരിക്കില്ല. പ്രവേശനം ലഭിക്കുന്നവർ 23,220 രൂപ ഫീസടയ്ക്കണം.
മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല 24 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: ഡോ.പല്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ളീഷ് വിഷയത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി യോഗ്യതയുള്ളവർ 25ന് മുൻപായി ബയോഡേറ്റ drpalpucollege@gmail.com ലേക്ക് അയയ്ക്കണം.
ഐ.എച്ച്.ആർ.ഡി കോഴ്സുകളുടെ പരീക്ഷ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെൻ്ററി പരീക്ഷ (2018, 2020 സ്കീം) മേയ് മാസം നടക്കും. വിദ്യാർത്ഥികൾ പഠിച്ച സെൻ്ററുകളിൽ ഏപ്രിൽ അഞ്ചു വരെ ഫൈൻ കൂടാതെയും എട്ടു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം. പരീക്ഷാ ടൈംടേബിൾ ഏപ്രിൽ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെൻ്ററുകളിൽ ലഭിക്കും. വിശദവിവരങ്ങൾ: www.ihrd.ac.in.