
തിരുവനന്തപുരം: ബൂത്തുകളിൽ ഇതര പാർട്ടികളുടെ പോളിംഗ് ഏജന്റുമാരെ പോലും ഇരുത്താൻ അനുവദിക്കാത്ത പാർട്ടി ഗ്രാമങ്ങളിൽ എല്ലാവർക്കും പോളിംഗ് ഏജന്റുമാരുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. നിലവിൽ അതേ ബൂത്തിലോ, അടുത്ത ബൂത്തിലോ വോട്ടുള്ളയാൾക്കാണ് പോളിംഗ് ഏജന്റാകാൻ കഴിയുക. പാർട്ടി ഗ്രാമങ്ങളിൽ, അതേ നിയോജകമണ്ഡലത്തിലെ ഏതെങ്കിലും വോട്ടറെ പോളിംഗ് ഏജന്റാക്കാൻ അനുവദിക്കും. ഇൗ ഏജന്റിന് പൊലീസ് സുരക്ഷയും ഉറപ്പാക്കും.കൂടാതെ വോട്ടെടുപ്പിന്റെ വെബ് കാസ്റ്റിംഗും നടത്തും.
കുമാരിക്ക് 5 വോട്ട് ചേർത്തത് 2019 ൽ
കാസർകോട് :പെരിയ പഞ്ചായത്തിലെ ചെങ്ങറ കോളനിയിൽ കുമാരിയുടെ പേരിൽ 5 വോട്ട്
ചേർത്തത് 2019 ൽ .അന്ന് കാസർകോട് ഇലക്ഷൻ ഡെപ്യുട്ടി തഹസിൽദാറായിരുന്ന എം.പി. അമ്പിളിയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഇന്നലെ സസ്പെൻഡ് ചെയ്തത്.ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായിരുന്നു അമ്പിളി
ഉദുമ മണ്ഡലത്തിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിൽ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കാസർകോട് തഹസിൽദാർ രാജനാണ് അന്വേഷണം നടത്തിയത്. .കുമാരിയുടെ പേരിൽ അഞ്ച് തിരിച്ചറിയൽ കാർഡും അനുവദിച്ചിരുന്നതായി കണ്ടെത്തി.. എന്നാൽ ,ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലം ബി.എൽ.ഒ ഒരു കാർഡ് മാത്രം കുമാരിക്ക് നൽകുകയും 4 കാർഡുകൾ വില്ലേജ് ഓഫീസർക്ക് കൈമാറുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.