sajin-babu

തിരുവനന്തപുരം: ആദ്യമായി ലഭിച്ച ദേശീയ അംഗീകാരം അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന് സമർപ്പിക്കുന്നുവെന്ന് പ്രത്യേക ജൂറി പരാമർശം നേടിയ സംവിധായകൻ സജിൻ ബാബു. അവാർഡിനർഹമായ 'ബിരിയാണി' എന്ന സിനിമയിൽ അനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു അനിലിന്റെ മുങ്ങിമരണം.

നെടുമങ്ങാട് ആനാടിനടുത്തുള്ള കൂപ്പ് എന്ന അധികമാരും അറിയാത്ത ഗ്രാമത്തിൽ നിന്നു സിനിമാലോകത്ത് എത്തിയ തനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സജിൻബാബു പറ‌ഞ്ഞു.

അമ്പതിലേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള 'ബിരിയാണി'ക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

26ന് ചിത്രം റിലീസ് ചെയ്യും. ''അവാർഡ് കിട്ടിയതുകൊണ്ട് ഇതൊരു അവാർഡ് സിനിമയായി ആരും കാണരുത്. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ്''- സജിൻ ബാബു പറഞ്ഞു.