voters-list

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്‌‌ത്രീ വോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസി വോട്ടർമാരായ 87318 പുരുഷൻമാരും 6086 സ്‌‌ത്രീകളും 11 ട്രാൻസ്‌ജെൻഡെർസും ഉൾപ്പെടും. നേരത്തെ ജനുവരി 20ന് 2,67,31,509 വോട്ടർമാർ ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.