
തിരുവനന്തപുരം: നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം പിന്നിട്ടതോടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് 957 സ്ഥാനാർത്ഥികൾ. 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1061 ആയി കുറഞ്ഞിരുന്നു.
സ്ഥാനാർത്ഥികൾ:
പയ്യന്നൂർ, സുൽത്താൻ ബത്തേരി,വണ്ടൂർ, മഞ്ചേരി,വെള്ളിക്കുന്ന് ,അരുവിക്കര,
നെയ്യാറ്റിൻകര-4 വീതം.
കല്യാശേരി, മട്ടന്നൂർ, എലന്തൂർ, കോഴിക്കോട്സൗത്ത്,ഏറനാട്, ഷൊർണ്ണൂർ,ഹരിപ്പാട്, കുട്ടനാട്, കൊല്ലം-5 വീതം
നാദാപുരം, കൊയിലാണ്ടി,പട്ടാമ്പി, പേരാമ്പ്ര, നിലമ്പൂർ, മലപ്പുറം, മഞ്ചേശ്വരം, ഉദുമ, ഇരിക്കൂർ, തലശേരി, കൂത്തുപറമ്പ്, ചിറ്റൂർ,ഗുരുവായൂർ, മണലൂർ, ഒല്ലൂർ, നാട്ടിക, കയ്പമംഗലം,കൊടുങ്ങല്ലൂർ,പറവൂർ, കൊച്ചി, പിറവം, പീരുമേട്, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി,മാവേലിക്കര, അമ്പലപ്പുഴ, ആലപ്പുഴ, കോന്നി, കരുനാഗപ്പള്ളി, ചവറ, ആറ്റിങ്ങൽ, ചിറയിൻകീഴ്, പാറശാല, കാട്ടാക്കട-6 വീതം
കാസർകോട്, തളിപ്പറമ്പ്, മാനന്തവാടി,കൽപറ്റ,കുറ്റ്യാടി,ബാലുശേരി,കൊണ്ടോട്ടി, മങ്കട, കോട്ടയ്ക്കൽ, പൊന്നാനി , പാലക്കാട്, കുന്നംകുളം, ഇരിങ്ങാലക്കുട, പെരുമ്പാവൂർ, അങ്കമാി, കളമശേരി, തൃപ്പൂണിത്തുറ,തൊടുപുഴ,ഇടുക്കി,വൈക്കം,ഏറ്റുമാനൂർ, ചെങ്ങന്നൂർ, അടൂർ, കുന്നത്തൂർ, പത്തനാപുരം, പുനലൂർ, ചാത്തന്നൂർ, വർക്കല, കോവളം-7 വീതം.
തൃക്കരിപ്പൂർ, കണ്ണൂർ,ധർമ്മടം,കോഴിക്കോട് നോർത്ത്, ബേപ്പൂർ, തിരുവമ്പാടി, പെരിന്തൽമണ്ണ, വേങ്ങര, തിരുവമ്പാടി,ആലുവ,കുന്നത്തുനാട്,കോതമംഗലം ചേർത്തല, കായംകുളം, തിരുവല്ല, ചടയമംഗലം, കുണ്ടറ, ഇരവിപുരം, വട്ടിയൂർക്കാവ്-8 വീതം
അഴിക്കോട്,വടകര,ചാലക്കുടി,തൃക്കാക്കര,ചങ്ങനാശേരി,പൂഞ്ഞാർ, അരൂർ, റാന്നി, ആറൻമുള, നെടുമങ്ങാട്-9 വീതം
കുന്ദമംഗലം, താനൂർ,തിരൂർ, തവന്നൂർ ,കുന്നത്തുനാട്,കൊട്ടാരക്കര, കഴക്കൂട്ടം, തിരുവനന്തപുരം- പത്ത് വീതം
കാഞ്ഞങ്ങാട്, പേരാവൂർ, കൊടുവള്ളി, തൃത്താല,മണ്ണാർക്കാട്,പാല ,നേമം -11 വീതം.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത് 1203 പേരാണ്. ഇത്തവണത്തേക്കാൾ 246 പേർ കൂടുതൽ.