d

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങൾക്ക് സിവിജിൽ സിറ്റിസൺ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി സി-വിജിൽ വഴി ജില്ലാ തിരഞ്ഞെടുപ്പ് സെന്ററിലേക്ക് അയയ്ക്കാം. പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന്റെ തെളിവായി ചിത്രങ്ങളോ പരമാവധി രണ്ടു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയോ/ഓഡിയോയോ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകും.പരാതി നൽകുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. പരാതികൾ 04712732254 എന്ന കൺട്രോൾ റൂം നമ്പരിലും അറിയിക്കാം.


ഇതുവരെ ലഭിച്ചത് 9,962 പരാതികൾ

തിരഞ്ഞെടുപ്പിലെ പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് 9,962 പരാതികളാണ് സി-വിജിൽ ആപ്പുവഴി ജില്ലയിൽ ലഭിച്ചത്. ഇതിൽ ഏറ്റവുമധികം പരാതികൾ ലഭിച്ചത് ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നാണ്. ഏറ്റവും കുറവ് അരുവിക്കരയിലും.

എണ്ണം ചുവടെ.

അരുവിക്കര 249
ആറ്റിങ്ങൽ 701
ചിറയിൻകീഴ് 1,631
കാട്ടാക്കട 671
കഴക്കൂട്ടം 584
കോവളം 625
നെടുമങ്ങാട് 684
നേമം 869
നെയ്യാറ്റിൻകര 476
പാറശ്ശാല 569
തിരുവനന്തപുരം 533
വാമനപുരം 304
വർക്കല 705
വട്ടിയൂർക്കാവ് 1,361