prathy

ഓയൂർ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വെളിയം പരുത്തിയറ മുളമൂട്ടിൽ വീട്ടിൽ പ്രസന്ന (58)നെ പൂയപ്പള്ളി പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം വെളിയം പടിഞ്ഞാറ്റിൻകര ഭുവനേശ്വരീദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിലൊന്നിൽ നിന്ന് പ്രസന്നൻ 2500 രൂപ കവർന്നു. ഇന്നലെ ക്ഷേത്ര ഭാരവാഹികളെത്തിയപ്പോൾ വഞ്ചിക്ക് സ്ഥാനചലനം സംഭവിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് സി.സി.ക്യാമറ ദ്യശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്ത്.പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ.വി.വി.സുരേഷ്, എ.എസ്.ഐമാരായ ഹരികുമാർ ,രാജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ഇയാളെ നെടുമൺകാവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രസന്നൻ വെളിയത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി അമ്പലങ്ങളിൽ നിന്ന് നിലവിളക്കുകളും വഞ്ചികൾ കുത്തിത്തുറന്ന് പണവും അപഹരിക്കുകയും ചെയ്ത കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.