
കല്ലമ്പലം : വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കല്ലമ്പലം പുതുശ്ശേരിമുക്ക് മടന്തപച്ച മുള്ളൻചാണിയിൽ സിറാജുദ്ദീന്റെയും സജീനയുടെയും മകൻ മുഹമ്മദ് ജസീലി (20) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കെ.ടി.സി.ടി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യ കുറിപ്പിൽ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയിട്ടുണ്ട്. മൃതദേഹം പാവല്ല മുസ്ലിം ജമാഅത്തിൽ ഖബറടക്കി. സഹോദരൻ: മുഹമ്മദ് ജമീൽ.
ഫോട്ടോ
മുഹമ്മദ് ജസീൽ