pinarayi-vijayan

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തിനർഹരായി കേരളത്തിന്റെ യശസ്സ് ദേശീയതലത്തിൽ ഉയർത്തിയ മുഴുവൻ മലയാള ചലച്ചിത്രകാരന്മാരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മികച്ച ചിത്രമുൾപ്പടെ 11 ദേശീയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. മികച്ച ചിത്രമുൾപ്പടെ മൂന്ന് അവാർഡുകൾ നേടിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ, ഗാനരചനയ്ക്കുള്ള അവാർഡ് മലയാളത്തിന് നേടിത്തന്ന പ്രഭാവർമ്മ, മികച്ച റീ-റെക്കാഡിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട റസൂൽ പൂക്കുട്ടി, പുതുമുഖ സംവിധായകനുള്ള അവാർഡ് നേടിയ മാത്തുക്കുട്ടി സേവ്യർ, ഛായാഗ്രാഹകനുള്ള അവാർഡ് കരസ്ഥമാക്കിയ ഗിരീഷ് ഗംഗാധരൻ, മികച്ച മലയാള ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ, മികച്ച മേക്കപ്പ്മാനായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത്, കഥയിതര വിഭാഗത്തിൽ മികച്ച കുടുംബമൂല്യമൂള്ള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ശരൺ വേണുഗോപാൽ, പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ സജിൻ ബാബു എന്നിവരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.