sudheesh

സുരേഷ് ഗോപാൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന തുരുത്ത് എന്ന ചിത്രത്തിൽ സുധീഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തലചായ്ക്കാൻ ഇടമില്ലാത്ത അനാഥ കുടുംബം തുരുത്തു തേടി സഞ്ചരിക്കുന്ന തോണിയാത്രയാണ് പ്രമേയം. മൺട്രോത്തുരുത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അനാഥനായ പുരുഷനും ഗർഭിണിയായ അയാളുടെ ഭാര്യയും അഞ്ചുവയസുകാരനായ മകനുമാണ് പ്രധാന കഥാപാത്രങ്ങൾ. കഥാപാത്രങ്ങൾക്ക് പേരില്ല. ക്വയിലോൺ ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം കീർത്തി ശ്രീജിത്താണ് നായിക. അനിൽ മുഖത്തല സംഭാഷണം എഴുതുന്നു. ലാൽ കണ്ണനാണ് ഛായാഗ്രാഹകൻ. 16 ദിവസത്തെ ചിത്രീകരണമാണ്. അതേസമയം മൺസൂണാണ് സുരേഷ് ഗോപാലിന്റെ ആദ്യ ചിത്രം. പുതുമുഖങ്ങളായ ജോൺ, ഐഷ, ജോയ് മാത്യു, ഇന്ദ്രൻസ്, ലാലു അലക്സ്, മാളവിക മേനോൻ, വനിത കൃഷ്ണചന്ദ്രൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ.