
വെള്ളറട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു . വെള്ളറട മണലി ബിപിൻ ഭവനിൽ പരേതനായ പ്രിൻസ് സെലിൻ ദമ്പതികളുടെ ഏക മകൻ ബിപിൻ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ കുരിശുമലയിൽനിന്ന് വീട്ടിലേക്ക് വരുന്ന വഴി ആറാട്ടുകുഴിക്കുസമീപം വച്ച് നായ കുറുകെചാടി ബൈക്ക് മറിഞ്ഞ് പരിക്കേൽക്കുകയായിരുന്നു.