1

പൂവാർ: സ്വന്തംവീട്ടിലേക്കി കയറാൻ നടവഴി വേണമെന്നാവശ്യപ്പെട്ട് രണ്ട് കുടുംബങ്ങൾ കരുംകുളം ഗിരീമപഞ്ചായത്തിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി.. പഞ്ചായത്തിലെ മൂന്നാം വാർഡിൽ മല്ലൻ വിള കോളനിയിലാണ് താമസിക്കുന്ന ലീല, വസന്ത എന്നിവരും വസന്തയുടെ കാൻസർ രോഗിയായ ഭർത്താവുമാണ് സത്യാഗ്രഹത്തിൽ പങ്കെടുത്തത്.

30 വർഷമായി ഇവിടെ താമസിക്കുന്ന ഇവർക്ക് സർക്കാർ നൽകിയ വഴി പലപ്പോഴായി സ്വനകാര്യവ്യക്തികൾ കൈവശപ്പെടുത്തിയെന്നതാണ് പരാതി. കൂടാതെ ചാനൽ ബണ്ടിലേക്ക് പോകാനുള്ള കാടയുടെ സൈഡ് വഴിയുള്ളള വഴിയും മൂന്ന് മാസങ്ങൾക്ക് മുമ്പ് അനധികൃതമായി സ്വകാര്യ വ്യക്തി കൈയേറി കെട്ടിയടച്ചു. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലന്ന് സമരക്കാർ പറയുന്നു. കഴിഞ്ഞ 20 വർഷമായി ഒരു വഴിക്കുവേണ്ടി അധികാരികളുടെ മുന്നിൽ കയറിയിറങ്ങുന്നു. ഇതിന് അവസാനം കാണാനാണ് ഈ സമരമെന്നും അവർ പറഞ്ഞു.

പുതിയ ഭരണസമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു സമരക്കാർക്ക് ഉറപ്പ് നൽകി.