തിരുവനന്തപുരം:കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല 26ന് നടക്കും. രാവിലെ 10.15ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല അർപ്പണത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 2.15ന് ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് പൊങ്കാല തർപ്പണം നടത്തും.കൊവിഡ് സാഹചര്യത്തിൽ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുള്ളത്. ക്ഷേത്രവളപ്പിൽ ഭക്തർക്ക് പൊങ്കാലയിടാൻ അനുമതിയില്ല. ഭക്തർക്ക് വീടുകളിൽ പൊങ്കാലയിട്ട്, നിവേദ്യ സമയത്ത് സ്വയം നിവേദിക്കാവുന്നതാണ്. ക്ഷേത്രത്തിൽ നിന്നും ശാന്തിമാർ വന്ന് പൊങ്കാല നിവേദിക്കില്ലെന്നും ക്ഷേത്ര സെക്രട്ടറി അറിയിച്ചു.