c

അഞ്ചൽ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൊടിയാട്ടുവിള വിഷ്ണുഭവനിൽ ഗിരിജയുടെ മകൻ വിഷ്ണുവാണ് (25) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ പുന്നക്കാട്ടിലായിരുന്നു അപകടം.
സുഹൃത്തായ കിരണിനൊപ്പം വാളകത്ത് നിന്ന് വരുമ്പോൾ മതിലിൽ ഇടിച്ചായിരുന്നു അപകടം. ബോധരഹിതരായി കിടന്ന ഇരുവരെയും നാട്ടുകാരാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11ഓടെ വിഷ്ണു മരിച്ചു. കിരൺ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.