
തിരുവനന്തപുരം:വിവരാവകാശനിയമപ്രകാരം സ്പാർക്കിൽ നിന്ന് ശേഖരിച്ചെന്ന രീതിയിൽ നിയമന ശുപാർശകളുടെ എണ്ണത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണക്കുകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പി.എസ്.സി. സ്പാർക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ നിയമന കണക്കുകൾ മാത്രമെടുത്താണ് പ്രചാരണം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ കമ്പനി/കോർപ്പറേഷനുകൾ, അപ്പെക്സ് സൊസൈറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന ശുപാർശ ഒഴിവാക്കിയാണ് ഈ കണക്ക് പ്രചരിപ്പിക്കുന്നത്.
2016 മേയ് മുതൽ 2021 ഫെബ്രുവരി 28 വരെ പി.എസ്.സി.നടത്തിയത് 1,56,554 നിയമനശുപാർശകളാണ്. ഈ കാലയളവിൽ നൽകിയ നിയമനങ്ങളുൾപ്പടെ ആകെ 1,60,585 ആകും. 4050 ലധികം റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഈ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനശുപാർശ നൽകുന്നതിനുള്ള നടപടികൾ നടത്തുമെന്നും പി.എസ്.സി അറിയിച്ചു.