വർക്കല: നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിന്റെ ശതാഭിഷേക ആഘോഷപരിപാടികളുടെ ഉദ്ഘാടനം വാഷിംഗ്‌ടണിലെ ബെയ്ൻ ബ്രിഡ്ജ് ഗുരുകുലം സ്ഥാപകയും അദ്ധ്യക്ഷയുമായ നാൻസി യീൽഡിംഗ് ഓൺലൈനായി നിർവഹിച്ചു. നാരായണ ഗുരുകുലം ഉപാദ്ധ്യക്ഷൻ സ്വാമി ത്യാഗീശ്വരൻ സ്വാഗത സന്ദേശവും ഫാദർ ഡോ. കെ എം. ജോർജ്, സ്വാമി നന്ദാത്മജാനന്ദ എന്നിവർ ആശംസാസന്ദേശവും സ്വാമി ശിവസ്വരൂപാനന്ദ സമാപന സന്ദേശവും നൽകി. ഡിസംബർ 24വരെ ആഘോഷപരിപാടികളുണ്ടാകും.