f

തിരുവനന്തപുരം:വെള്ളയമ്പലം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ദിവസവും 2500 പേർക്ക് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാക്സിൻ എടുക്കുകയെന്നത് അനിവാര്യമാണെന്നും മുൻഗണനാവിഭാഗത്തിലുള്ളവർ വാക്സിൻ സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഹെല്പ് ഡെസ്‌കിന്റെ 1077, 9188610100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, മുട്ടട പി.എച്ച്.സി, നേമം താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, തൃക്കണ്ണാപുരം യു.പി.എച്ച്.സി, ആയൂർവേദ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, പൂജപ്പുര ഗവ. ആയുർവേദ കോളജ് ആശുപത്രി, പാങ്ങപ്പാറ പി.എച്ച്.സി, പൂന്തുറ സി.എച്ച്.സി, പുത്തൻതോപ്പ് സി.എച്ച്.സി, എസ്.എ.ടി മെഡിക്കൽ കോളജ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വെള്ളായണി പി.എച്ച്.സി, വിഴിഞ്ഞം സി.എച്ച്.സി, ചെട്ടിവിളാകം പി.എച്ച്.സി, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, കടകംപള്ളി പി.എച്ച്.സി, പുലയനാർകോട്ട സി.ഡി.എച്ച്, തിരുവല്ലം പി.എച്ച്.സി, വട്ടിയൂർക്കാവ് പി.എച്ച്.സി, വട്ടിയൂർക്കാവ് യു.പി.എച്ച്.സി, വേളി പി.എച്ച്.സി, വിഴിഞ്ഞം ന്യൂ മുക്കോല പി.എച്ച്.സി എന്നിവയാണ് നഗരപരിധിയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ.